ലാവ്‌ലിൻ കേസ്; അന്തിമ വാദം മാറ്റിവച്ചു

pinarayi-lavlin

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി രണ്ടാം വാരമായിരിക്കും ഇനി കേസ് പരിഗണിക്കുക. ഇന്ന് അന്തിമവാദം തുടങ്ങാനിരുന്ന കേസിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായില്ല.

ഹൈദരാഹബാദിൽ മറ്റൊരു സുപ്രധാനമായ കേസുള്ളതിനാലാണ് അദ്ദേഹത്തിന് ഹാജരാകാൻ സാധിക്കാത്തതെന്നും വാദം മാറ്റിവെക്കണമെന്നും സിബിഐ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് വാദം ഫെബ്രുവരിയിലേക്ക് മാറ്റിയത്. പിണറായിക്കുവേണ്ടി ഹാജരാകുന്ന അഡ്വക്കേറ്റ് എം കെ ദാമോദരൻ ഇന്ന് ഹാജരാകില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY