5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Delhi election vote counting began
  • 5 സംസ്ഥാനങ്ങൾ
  • ആകെ 690 മണ്ഡലങ്ങൾ
  • 16 കോടി സമ്മതിദായകർ
  • 1,85,000 പോളിങ് സ്‌റ്റേഷനുകൾ

ഉത്തർപ്രദേശ് ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഉത്തർ പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പഞ്ചാബ്, ഗോവ എന്നിവിടിങ്ങളിൽ ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15 നും ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കുന്ന മണിപ്പൂരിൽ ആദ്യഘട്ടം മാർച്ച് നാലിനും രണ്ടാം ഘട്ടം മാർച്ച് 8 നും നടക്കും. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് ഏഴ് ഘട്ടങ്ങളിലായാണ്. ആദ്യഘട്ടം പെബ്രുവരി 11ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

NO COMMENTS

LEAVE A REPLY