വീട്ടില്‍ ശൗചാലയമില്ല: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

വീട്ടില്‍ ശൗചാലയം സ്ഥാപിക്കാത്തതിന് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. രാജസ്ഥാനിലെ ഝാലാവാര്‍ഡ് ജില്ലയിലാണ് സംഭവം. കീതിയ പഞ്ചായത്തിലെ എല്‍ഡി ക്ലര്‍ക്ക് ഹേംരാജ് സിങും, സ്ക്കൂള്‍ അധ്യാപകന്‍ പ്രേംസിങുമാണ് സസ്പെന്റ് ചെയ്യപ്പെട്ടത്.
വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കണം നടത്തേണ്ടവരാണ് ഇവര്‍. ബോധവല്‍ക്കരണം വിലയിരുത്താന്‍ എത്തിയ ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY