ഇത് ബിസിനസ് പ്രോപ്പര്‍ട്ടി തട്ടിയെടുക്കുന്നതിനുള്ള അടവ്- വിജയ് ബാബു

0
367
vijay babu

നിര്‍മ്മാതാവും ബിസിനസ് പങ്കാളിയുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ചു എന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് നടന്‍ വിജയ് ബാബു. ഫെയ്സ് ബുക്കിലൂടെയാണ് വിജയ് ബാബു ഈ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. താന്‍ അവകാശ വാദം ഉന്നയിച്ചിരിക്കുന്ന ബിസിനസ് പ്രോപ്പര്‍ട്ടി തട്ടിയെടുക്കുന്നതിനാണ് സാന്ദ്രയും ഭര്‍ത്താവും കൂടി വ്യാജ കേസ് ചമച്ചിരിക്കുന്നതെന്നും വിജയ് ബാബു പറയുന്നു. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെന്നും വിജയ് ബാബു ഫെയ്സ് ബുക്കിസൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് വിജയ് ബാബുവിനെതിരെ സാന്ദ്രാ തോമസ് എളമക്കര പോലീസില്‍ പരാതി നല്‍കിയത്. വിജയ് ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചു എന്നായിരുന്നു പരാതി. ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തിവരുകയായിരുന്നു ഇടക്ക് ഇരുവരും തമ്മില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു.

vijay babu, santhra thomas, friday films

NO COMMENTS

LEAVE A REPLY