നോട്ട് മാറ്റി ലഭിച്ചില്ല; തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം

rbi reserve bank releases new 500 rupee note

നിരോധിച്ച നോട്ട് മാറ്റി ലഭിക്കാത്തിനെ തുടർന്ന് യുവതി ഡൽഹി റിസർവ്വ് ബാങ്ക് ഓഫീസിന് മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. കൈക്കുഞ്ഞുമായി ആർബിഐ ഓഫീസിലെത്തിയ യുവതിയെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പണം മാറ്റിയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവതി കരഞ്ഞ് അപേക്ഷിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാർ ഇവരെ കടത്തിവിട്ടില്ല. ബലം പ്രയോഗിച്ച് ഇവരെ ഗേറ്റിന് മുന്നിൽനിന്ന് മാറ്റാനും ശ്രമിച്ചു. തുടർന്നാണ് ഭാഗികമായി വസ്ത്രമുരിഞ്ഞ് യുവതി പ്രതിഷേധിച്ചത്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

woman sits topless outside RBI office

NO COMMENTS

LEAVE A REPLY