തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് ഉടൻ വെളിപ്പെടുത്തും : ആർബിഐ

currency exchange

നിരോധിച്ച 97 ശതമാനം നോട്ടുകൾ ബാങ്കിൽ തിരിച്ചെത്തിയെന്ന് ഉറപ്പിക്കാനാവില്ലെന്ന് റിസർവ്വ് ബാങ്ക്. വിവിധ കറൻസി ചെസ്റ്റുകളിൽനിന്ന് എത്തിയ നിരോധിച്ച നോട്ടുകളുടെ കണക്കുകൾ ക്രോഡീകരിക്കുന്നതേ ഉള്ളൂ എന്നും കണക്കുകൾ പുറത്തുവിടാനായിട്ടില്ലെന്നും ആർബിഐ വ്യക്തമാക്കി.

കണക്കെടുപ്പ് പൂർത്തിയാക്കി എത്രയുും പെട്ടന്ന് നിരോധിച്ച നോട്ടുകളിൽ തിരിച്ചെത്തിയവയുടെ വിവരങ്ങൾ പുറത്തുവിടുമെന്ന് ആർബിഐ അറിയിച്ചു. നിരോധിച്ച നോട്ടുകളുടെ 97 ശതമാനം തിരിച്ചെത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. 14.97 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY