കലോത്സവ വേദിയിൽനിന്ന് വാൾ തുളച്ച് കയറി; ആകാശ് അപകടനില തരണം ചെയ്തു

school youth festival

തിരുവനന്തപുരം ജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ വാൾ തുളച്ച് കയറി പരിക്കേറ്റ ആകാശ് അപകടനില തരണം ചെയ്തു. മത്സര വേദിയിൽ വച്ച് വാൾ തുളച്ച് കയറിയ പള്ളിച്ചാൽ സ്വദേശിയായ ആകാശിനെ രാത്രി പതിനൊന്ന് മുപ്പതോടുകൂടിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിദഗ്ധ പരിശോധനയിൽ എല്ലുകൾക്ക് പൊട്ടലില്ലെന്ന് മനസിലായതിനെ തുടർന്ന് വലതുകാലിൽ തുളച്ചു കയറിയ വാൾ നീക്കം ചെയ്തു. മറ്റ് അസ്വസ്ഥതകളൊന്നും ഇല്ലാത്തതിനാൽ ആകാശിനെ ഡിസ്ചാർജ് ചെയ്തു.

NO COMMENTS

LEAVE A REPLY