Advertisement

ജിയോയെ തളയ്ക്കാന്‍ വന്‍ ഓഫറുമായി ടെലികോം ഓപ്പറേറ്റേഴ്സ്

January 5, 2017
Google News 1 minute Read

ഡിസംബർ 31, 2016 വരെ നീണ്ടു നിന്ന ജിയോ വെൽക്കം ഓഫറിന് ശേഷം മാർച്ച് 31, 2017 വരെ നീണ്ടു നിൽക്കുന്ന ജിയോ ന്യൂ ഇയർ ഓഫറും ടെലികോം ലോകത്ത് ഉണ്ടാക്കിയ പ്രകമ്പനം വളരെ വലുതായിരുന്നു. കണക്കുകൾ പ്രകാരം ഏകദേശം 16 മില്ല്യൺ ആളുകളാണ് ജിയോ ഉപയോഗിക്കുന്നത്.

ജിയോ വന്നതോടെ മറ്റ് ടെലികോം ഓപറേറ്റർമാർക്ക് ഉണ്ടായ ക്ഷീണം ചെറുതൊന്നുമായിരുന്നില്ല. എയർടെലിന് ഒമ്പത് കോടിയോളം നഷ്ടം വന്നപ്പോൾ ഐഡിയയുടെ നഷ്ടക്കണക്ക് മൂന്ന് ലക്ഷത്തി അമ്പതിനായിരും കോടി കവിഞ്ഞു.

അതുകൊണ്ട് 2017 ൽ ജിയോയെ പൊട്ടിക്കാൻ പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് എയർടെൽ, വോഡാഫോൺ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ.

എയർടെൽ

എയർടെൽ 12 മാസത്തേക്ക് സൗജന്യമായി 3 ജിബിയുടെ 4ജി ഡേറ്റയാണ് ദിവസേന സൗജന്യമായി നൽകാൻ പോകുന്നത്. ജനുവരി 4 നും ഫെബ്രുവരി 28 നും മധ്യേ എയർടെലിന്റെ പുതിയ സിംകാർഡ് എടുക്കുന്നവർക്കാണ് ഈ ഓഫർ ലഭ്യമാവുക. ഡിസംബർ 31, 2017 വരെ നീണ്ടു നിൽക്കുന്ന ഈ ഓഫർ നിലവിലെ എയർടെൽ ഉപഭോക്താക്കൾക്ക് ലഭ്യമായിരിക്കില്ല.

പഴയ എയർടെൽ ഉപഭോക്താക്കൾക്കായി പ്രീ പെയ്ഡ്/ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് മറ്റ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവ് തന്റെ ഫോണിൽ ഡേറ്റാ റീചാർജ് ചെയ്യുന്നതോടെ റീചാർജ് ചെയ്ത തുകയ്ക്കുള്ള ഡേറ്റയ്ക്ക് പുറമേ 3 ജിബിയും ലഭിക്കും. ഉദാഹരണത്തിന് 345 രൂപയ്ക്ക് റീചാർജ് ചെയ്താൽ പ്രീപെയ്ഡ് ഉപഭോക്താവിന് 1 ജിബി ഡേറ്റയും, കൂടാതെ പ്ലാൻ പ്രകാരമുള്ള 3 ജിബി ഡേറ്റയും, അൺലിമിറ്റഡ് ഫ്രീ ലോകൽ എസ്ടിഡി കോളും ലഭിക്കും. 28 ദിവസമായിരിക്കും ഇതിന്റെ കാലാവധി.

അതേസമയം നിങ്ങൾ പോസ്റ്റ് പെയ്ഡ് ഉപഭോക്താവാണെങ്കിൽ 549 രൂപയ്ക്ക് റീചാർജ് ചെയ്താൽ 3 ജിബി ഡേറ്റയും, പ്ലാൻ പ്രകാരമുള്ള 3 ജിബി ഡേറ്റയും (മൊത്തം 6 ജിബി ഡേറ്റ) അൺലിമിറ്റഡ് ഫ്രീ കോളും ലഭിക്കും.

സെപ്തംബർ 5 മുതൽ തുടങ്ങിയ വെൽക്കം ഓഫർ ഡിസംബർ 31 വരെ ഉപഭോക്താക്കൾക്ക് നൽകിയത് ദിവസേന 4 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുമാണ്. പിന്നീട് ന്യീ ഇയർ ഓഫറായപ്പോൾ ഇത് ദിവസേന 1 ജിബി ആയി ജിയോ അധികൃതർ കുറച്ചു.

ബിഎസ്എൻഎൽ

144 രൂപയെക്ക് റീചാർജ് ചെയ്താൽ 300 എംബി ഡേറ്റയും ഫ്രീ അൺലിമിറ്റഡ് കോളുമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. 6 മാസം വരെയാണ് ഓഫറിന്റെ കാലാവധി.

എയർസെൽ

148 രൂപയുടെ റീചാർജിന് എയർസെൽ നൽകുക ഫ്രീ ഡേറ്റ, വോയ്‌സ് കോളാണ്. മൂന്ന് മാസം ആണ് ഓഫറിന്റെ കാലാവധി. എന്നാൽ ഒരു മാസം 2ജി ഡേറ്റയാണ് എയർസെൽ ഉപഭോക്താക്കൾക്ക് നൽകുക. പിന്നീടുള്ള മാസങ്ങളിൽ 50 രൂപയ്‌ക്കെങ്കിലും റീചാർജ് ചെയ്താൽ മാത്രമേ ഫ്രീ കോളിങ്ങ് ലഭിക്കുകയുള്ളു.

വൊഡാഫോൺ

എയർസെൽ പോലെ 148 രൂപയിലാണ് വൊഡാഫോണിന്റെ പ്ലാനും തുടങ്ങുന്നത്. ഈ തുകയ്ക്ക് റീചാർജ് ചെയ്താൽ  ഉപഭോക്താക്കൾക്ക് 300 എംബിയുടെ 4ജി ഡേറ്റ ലഭിക്കും. 3ജി മൊബൈൽ ആണെങ്കിൽ 50 ജിബിയുടെ 3 ജി ഡേറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഓഫറിന്റെ കാലാവധി.

airtel vodafone bsnl launches new plan beat jio

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here