കല്യാണ വീടുകളിലെത്തി മദ്യ വിരുദ്ധ ബോധവൽക്കരണം; സർക്കുലർ പിൻവലിച്ചു

കല്യാണ വീടുകളിലെത്തി മദ്യത്തിനെതിരെ ബോധവൽക്കരണം നടത്തണമെന്ന എക്‌സൈസ് കമ്മീഷ്ണറുടെ സർക്കുലർ പിൻവലിച്ചു. സർക്കുലറിനെതിരെ പരിഹാസമുയർന്നതോടെയാണ് പിൻവലിച്ചത്.

ഉത്തരവ് എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗിന്റെ പേരിലാണ് ഇറങ്ങിയത്. എന്നാൽ ഉത്തരവ് ഇറക്കിയത് എക്‌സൈസിലെ മറ്റൊരു ഉദ്യാഗസ്ഥനാണെന്നാണ് റിപ്പോർട്ട്.

വിഷയം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ഫോൺകോളുകളാണ് എക്‌സൈസ് കമ്മീഷ്ണർ ഓഫീസിലേക്കെത്തിയത്. സംഭവം അറിഞ്ഞ ഋഷിരാജ് സിംഗ് സർക്കുലർ പിൻവലിക്കുകയും ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ആരംഭിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY