സിപിഎം പിബിയോഗം ഇന്ന് എകെജി സെന്ററില്‍

സിപിഎം പിബിയോഗം ഇന്ന് പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററില്‍ നടക്കും. എന്നാല്‍ കേന്ദ്ര കമ്മിറ്റിയോഗം ഹോട്ടല്‍ ഹൈസിന്തിലാണ് നടക്കുക. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കേന്ദ്ര കമ്മിറ്റിയോഗം നടക്കുക. നേതാക്കള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയ ഹോട്ടലായതിനാലാണ് കേന്ദ്ര കമ്മിറ്റിയും ഇവിടെ തന്നെ ചേരുന്നത്. യെച്ചൂരിയും കാരാട്ടും അടക്കമുള്ള നേതാക്കള്‍ ഇന്ന് തലസ്ഥാനത്ത് എത്തും.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നീക്കങ്ങള്‍, കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍, ദേശീയ പ്രക്ഷോഭങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും. സംഘടനാ വിഷയങ്ങളും യോഗം പരിശോധിക്കും. പി.ബി യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്ന ഹാളിലാണ് ചേരുക.
ജനുവരി ഏഴിന് സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, മുഖ്യമന്ത്രി പിണറായി വിജയന്, വൃന്ദ കാരാട്ട്, ബിമന്‍ബസു ഉള്‍പ്പെടെയുള്ളവരെയും എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും അണിനിരത്തി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുയോഗവും നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here