വിജയ്ബാബുവിനും സാന്ദ്രാ തോമസിനുമെതിരെ സംവിധായകന്‍ രംഗത്ത്

adi kapyare koottamani

സാന്ദ്രാ തോമസിനും വിജയ് ബാബുവിനും എതിരെ അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകന്‍ ജോണ്‍ വര്‍ഗ്ഗീസ് രംഗത്ത്. അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് നിര്‍മ്മാണാവകാശം കബളിപ്പിച്ച് ഇവര്‍ തട്ടിയെടുത്തു എന്ന പരാതിയുമായാണ് ജോണ്‍ വര്‍ഗ്ഗീസ് എത്തിയിരിക്കുന്നത്.

അടികപ്യാരെ കൂട്ടമണി തമിഴില്‍ എടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കഥ ഇഷ്ടപ്പെട്ടത് കൊണ്ട് വിജയ് ബാബുവും സാന്ദ്രാ തോമസും മലയാളത്തില്‍ പടം നിര്‍മ്മിക്കാന്‍ മുന്നോട്ട് വരികയായിരുന്നു. എന്നാല്‍ സിനിമ തമിഴിലും എടുക്കണം എന്ന കാര്യം ജോണ്‍ സൂചിപ്പിച്ചുവെങ്കിലും കരാറില്‍ ഇത് സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇത് കുഴപ്പമില്ലെന്നും തമിഴില്‍ പടം എടുക്കുന്നതിന് ഇത് തടസ്സമല്ലെന്നുമാണ് വിജയ് പറഞ്ഞതെന്നും ജോണ്‍ പറയുന്നു.
പോരാത്തതിന് സിനിമാ ചിത്രീകരണത്തിനിടെ അടി കപ്യാരെ കൂട്ടമണിയുടെ എല്ലാ അവകാശങ്ങളും ഫ്രൈഡേ ഫിലിംസിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തുവെന്നും ജോണ്‍ ആരോപിക്കുന്നു. അടി കപ്യാരെ കൂട്ടമണിയ്ക്ക് ശേഷം മലയാളത്തില്‍ ഒരു ചിത്രം ചെയ്യാനാകാഞ്ഞത് വിജയും , സാന്ദ്രയും കാരണമാണെന്നും ജോണ്‍ ആരോപിക്കുന്നു.

adi kapyare koottamani, varghese john, sandra thomas

NO COMMENTS

LEAVE A REPLY