കുമ്മനം കേന്ദ്ര മന്ത്രിയായേക്കും

Kummanam

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്ര മന്ത്രിയായേക്കും. മുൻ അധ്യക്ഷൻ വി മുരളീധരനും മന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറി അല്ലെങ്കിൽ ഉപാധ്യക്ഷ പദവിയാണ് മുരളീധരന് ലഭിക്കുകയെന്നും സൂചനയുണ്ട്.

കുമ്മനം കേന്ദ്ര നേതൃത്വത്തിലേക്ക് മാറുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങളുണ്ടാകും. സുരേഷ് ഗോപി, പി എസ് ശ്രീധരൻ പിള്ള, പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, കെ പി ശ്രീധരൻ എന്നിവരുടെ പേരുകളും സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY