മദ്യ നിരോധനം ധീരമായ നടപടി; നിതീഷ്‌കുമാറിനെ പ്രശംസിച്ച് മോഡി

modi praise nitish kumar

ബീഹാറിൽ മദ്യനിരോധനം നടപ്പിലാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മദ്യ നിരോധനം നടപ്പിലാക്കിയത് ധീരമായ തീരുമാനമെന്നാണ് മോഡി അഭിപ്രായപ്പെട്ടത്. പൂർണ്ണമായി ഇത് നടപ്പിലാക്കേണ്ടത് മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്വമല്ല, ബീഹാറിലെ ജനങ്ങളുടെ കൂടി ഉത്തരവാദിത്വമാണെന്നും മോഡി വ്യക്തമാക്കി.

ഗുരു ഗോബിന്ദ് സിങിന്റെ 350ആം ജന്മദിന വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനത്തിൽ സംസാരിക്കവെയാണ് നിതീഷ് കുമാറിനെ പ്രശംസിച്ച് മോഡി രംഗത്തെത്തിയത്. സംഖ്യകക്ഷികളായ ആർജെഡിയും കോൺഗ്രസും എതിർത്തപ്പോഴും നോട്ട് നിരോധനത്തെ അനുകൂലിച്ച് നിതീഷ് കുമാർ രംഗത്തെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY