ബാംഗ്ലൂരിലേതിന് സമാനമായ അനുഭവം കൊല്‍ക്കത്തയില്‍ നേരിട്ടു-സിത്താര

sithara krishnakumar

കഴിഞ്ഞ ദിവസം ഹോസ്റ്റലിലേക്ക് മടങ്ങവെ ബാംഗ്ലൂരില്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ നമ്മളെല്ലാവരും കണ്ടു. ഇതേ അനുഭവം കൊല്‍ക്കത്തയില്‍ നിന്ന് അനുഭവിച്ച ഞെട്ടിപ്പിക്കുന്ന കഥ വെളിപ്പെടുത്തുകയാണ് ഗായിക സിത്താര കൃഷ്ണകുമാര്‍. കൊല്‍ക്കത്തയിലെ ഡോവര്‍ലൈന്‍ മ്യൂസിക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് 2015ല്‍ സിത്താരയ്ക്കും സുഹൃത്തിനും ഇരുട്ടിന്റെ മറവില്‍ നിന്ന് സമാനമായ ഒരു ആക്രമണം നേരിടേണ്ടി വന്നത്.

രാത്രി തുടങ്ങിയ കച്ചേരിയ്ക്ക് ശേഷം പുലര്‍ച്ചെ താമസിച്ച ഹോട്ടലിലേക്ക് മടങ്ങവെയാണ് ഇത്തരത്തില്‍ ആക്രമണം ഉണ്ടായത്. സാരി ധരിച്ച് പോയ ഇരുവരും ആക്രമണമുഖത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് മുതല്‍ ആക്രമണം ഭയന്ന് ഓടിരക്ഷപ്പെടാന്‍ വേഷം പാന്റ്സാക്കിയെന്നും സിത്താര പറയുന്നു. അല്‍പം മുമ്പ് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സിത്താര ഈ ദുരനുഭവം പങ്കുവച്ചത്. വരുന്ന പ്രാവശ്യവും ഇതേ സംഗീതനിശയ്ക്ക് പോകുമെന്നും ഇരുട്ടിൻറെ മറവിൽ നിൽക്കുന്ന ഏതോ ഒരാളെ സദാ ഭയന്ന് എനിക്ക് പ്രിയപ്പെട്ട ശബ്ദങ്ങളും , കാഴ്ചകളും ,സന്തോഷങ്ങളും ഞാനെന്തിന് വേണ്ടെന്നു വയ്ക്കണം എന്നും സിത്താര ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായ്കിക്കാം.

sithara krishnakumar, bangalore issue, singer, kolkatha

NO COMMENTS

LEAVE A REPLY