പത്ത് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു

ten women hacked to death

കുടുംബത്തിലെ പത്ത് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് അൻപതുകാരൻ ജീവനൊടുക്കി. കൊന്നത് മക്കളെയും മരുമക്കളെയും. ഉത്തർപ്രദേശിലെ അമേഠിയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

ജമാലുദ്ദീന്റെ മക്കളായ തബസ്സും, അഫ്രീൻ , മറിയം, സാനിയ, ഉജ്മ എന്നിവരും, സഹോദരൻ ഷംസുദ്ദീൻ, ഭാര്യ ഹുസൈൻ ബാനോ, അവരുടെ മക്കളായ റുവീന, തഹ്‌സീൻ, സഹോദരൻ റയീസിന്റെ മക്കൾ മഹക്, നിജാർ ഫാത്തിമ എന്നിവരുമാണ് ജമാലുദ്ദീന്റെ ക്രീരതയ്ക്ക് ഇരയായത്.

എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ജമാലുദ്ദീൻ ജീവനൊടുക്കുകയായിരുന്നു എന്ന് രണ്ടാം ഭാര്യ പോലീസിനോട് പറഞ്ഞു.

അത്താഴത്തിനെടുത്ത ഭക്ഷണത്തിൽ ജമാലുദ്ദീൻ മയക്കുമരുന്ന് കലർത്തി എല്ലാവരും ഉറക്കമായപ്പോൾവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് സ്ത്രീകളെ ഇയാൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

ten women hacked to death

NO COMMENTS

LEAVE A REPLY