പുതുവർഷത്തെ ആവേശത്തിലാഴ്ത്തി യമിസ്ത 2017

Yamasta 2017

തലസ്ഥാന നഗരിയെ ഉത്സവലഹരിയിൽ ആഴ്ത്തി ‘യമസ്ത’ ജനുവരി 8 ന് എത്തുന്നു. തിരുവനന്തപുരത്തെ സിഇടി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ മാനേജ്‌മെന്റ് ഫെസ്റ്റാണ് യമസ്ത. ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജനുവരി 6 ന് രാവിലെ 9.30 നാണ് ഉദ്ഘാടനം.

ശശി തരൂർ എംപി, ടെക്ലോപാർക്ക് സ്ഥാപകൻ വിജയകുമാർ, സ്റ്റാർട് അപ്പ് വില്ലേജ് സ്ഥാപകൻ പ്രണവ് കുമാർ എന്നിവർ പങ്കെടുക്കുന്ന ലെറ്റ്‌സ് ടോക് എന്ന ഇവന്റിന് പുറമേ തിരുവനന്തപുരം കഴക്കൂട്ടത്തെ അൽ സാജ് കൺവെൻഷൻ സെന്ററിൽ നടനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘യമിസ്ത
നൈറ്റ്’ എന്ന സംഗീത നിശയാണ് ഫെസ്റ്റിന്റെ ഹൈലൈറ്റ്. യമസ്തയുടെ വബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ലഭിക്കും.

മാനേജ്‌മെന്റ് രംഗത്തെ സിദ്ധാന്തങ്ങളും അതിന്റെ പ്രായോഗിക വശവും തമ്മിലുള്ള അന്തരം ലഘൂകരിച്ച് വിദ്യാർത്ഥികൾക്ക് ഒരു പുതിയ അനുഭവം പകർന്ന് നൽകുക എന്നതാണ് ഫെസ്റ്റിന്റെ പ്രഥമലക്ഷ്യം.

Yamasta 2017

ഹ്യൂമൻ റിസോഴ്‌സ്, മാർക്കെറ്റിങ്ങ് മികവുകൾ പരീക്ഷിക്കുന്ന സിവിൽ വാർ, അഡാപ്‌റ്റോയിഡ്‌സ് എന്നീ മത്സരയിനങ്ങൾ കൂടാതെ മികച്ച മാനേജറെ കണ്ടെത്തുന്ന ബെസ്റ്റ് മാനേജർ, ഫാൽക്കൺ എന്ന ഫോട്ടോഗ്രഫി മത്സരം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത നിരവധി മത്സരങ്ങൾ ഈ ദിവസങ്ങളിൽ അരങ്ങേറും.

വർഷങ്ങളായി നടത്തി വരുന്ന ഈ ഇന്റർ കോളേജ് ഫെസ്റ്റിൽ മറ്റ് കോളേജിലൂടെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. യമിസ്തയുടെ വെബ്ലൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രവേശനം ലഭിക്കും.

യമിസ്തയ്ക്ക് മുന്നോടിയായി സിഇടി കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഫഌഷ് മോബ് തിരുവനന്തപുരം ശംഘുമിഖം ബീച്ചിൽ അരങ്ങേറിയിരുന്നു

Yamista 2017

NO COMMENTS

LEAVE A REPLY