റയീസിലെ അടുത്ത ഗാനം എത്തി

കിങ് ഖാന്‍ അധോലോക നായനായി എത്തുന്ന ചിത്രം റയീസിലെ അടുത്ത ഗാനം എത്തി. മദ്യരാജാവായാണ് ഷാറൂഖ് ചിത്രത്തില്‍ എത്തുന്നത്. സാലിമ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അര്‍ജിത് സിംഗും, ഹര്‍ഷ്ദീപ് കൗറും ചേര്‍ന്ന് ആലപിച്ച ഗാനമാണിത്. അമിതാബ് ഭട്ടാചാര്യയുടേതാണ് വരികള്‍.
റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ്. 2006ല്‍ പുറത്തിറങ്ങിയ ഷാറൂഖിന്റെ ഡോണിന്റെ ക്യാമറയും മോഹനന്റേത് ആയിരുന്നു.

Subscribe to watch more

NO COMMENTS

LEAVE A REPLY