Advertisement

ആലുവ കൂട്ടകൊലപാതകം സൃഷ്ടിച്ച ദുരൂഹതയ്ക്ക് 16 വയസ്സ്

January 6, 2017
Google News 1 minute Read
Aluva murder

സിനിമാ കഥപോലെയല്ല, സിനിമാ കഥയായ കൊലപാതകം തന്നെയാണ് ആലുവാ മാഞ്ഞൂരാൻ വീട്ടിലെ ആ പാതിരാ കൊലപാതകം. രാക്ഷസ രാജാവ് എന്ന ചിത്രത്തി ന്റെ ഇതിവൃത്തമായ ആലുവ മാഞ്ഞൂരാൻ വീട്ടിലെ മുഴുവൻ അംഗങ്ങളും കൊലചെയ്യ പ്പെട്ട് 16 വർഷങ്ങൾക്കിപ്പുറവും ദുരൂഹത നീങ്ങുന്നില്ല.

ആലുവയിലെ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിന് ശത്രുക്കൾ ഉണ്ടായിരുന്നില്ല. എന്നാൽ കോടിക്കണക്കിന് സ്വത്തുക്കൾ അനുഭവിക്കാൻ ഒരാളെപോലും ബാക്കി വയ്ക്കാതെ ആ കുടുംബത്തിലെ മുഴുവൻ പേരും ഒരു പാതിരാത്രിയിൽ കൊലചെയ്യപ്പെട്ടു. അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ജയ്‌മോൻ, ദിവ്യ, അഗസ്റ്റിന്റെ മാതാവ് ക്ലാര, തൊമ്മി, സഹോദരി കൊച്ചുറാണി എന്നിവരാണ് കൊലചെയ്യപ്പെട്ടത്.

ലോക്കൽ പോലീസിൽനിന്ന് കൈമാറി സിബിഐ വരെ എത്തിയ കേസിൽ പ്രതിയായി കണ്ടെത്തി ശിക്ഷ അനുഭവിക്കുന്നത് ആന്റണിയാണ്. ആന്റണിയ്ക്ക് വധ ശിക്ഷ വിധിയ്ക്കുകയും സുപ്രീം കോടതി ഇത് ശരി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പുനപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് 2014 ൽ ചീഫ് ജസ്റ്റിസായിരുന്ന ആർ എം ലോധയുടെ ബഞ്ച് വിധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആന്റണി നൽകിയ ഹർജി പരിഗണിച്ച് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തു.

മാഞ്ഞൂരാൻ കുടുംബത്തിൽ ഒരംഗത്തിനെന്ന പരിഗണനയാണ് അവർ ആൻണിയ്ക്ക് നൽകിയിരുന്നത്. എന്നാൽ അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് സിബിഐ അടക്കം കണ്ടെത്തി യത്. ആന്റണിയ്ക്ക് വിദേശത്ത് പോകാനുള്ള പണം നൽകാമെന്ന് കൊച്ചു റാണി വാക്ക് നൽകിയിരരുന്നെങ്കിലും പണം നൽകേണ്ട സമയമായപ്പോൾ കൊച്ചുറാണി ഒഴിഞ്ഞുമാറിയതാണ് പ്രതിയെ കൃത്യം നടത്താൻ പ്രേരിപ്പിച്ചത്.

കൊച്ചുറാണിയെയും അമ്മയെയും കൊന്ന ആന്റണി തത്സമയം വീട്ടിലില്ലാതിരുന്ന അഗസ്റ്റിനെയും ഭാര്യയെയും രണ്ട് മക്കളെയും കൊന്നത് തെളിവ് നശിപ്പിക്കാനായി രുന്നു. കൊലപാതകം നടത്തിയ ആന്റണി റെയിൽ മാർഗം മുബെയിലേക്കും അവിടെ നിന്ന് സൗദി അറേബ്യയിലേക്കും കടക്കുകയായിരുന്നു. ആന്റണിയുടെ തിരോധാനം സംശയമുളവാക്കിയതോടെ തന്ത്രപൂർവ്വം ആന്റണിയെ ഗൾഫിൽ നിന്ന് വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആന്റണിയാണ് കെലപാതകം നടത്തിയതെന്ന് വിധിയെഴുതുമ്പോഴും ആന്റണിയ്ക്ക് പുറകിൽ മറ്റാരെല്ലാമോ ഉണ്ടെന്നാണ് അഗസ്റ്റിനെ അറിയുന്ന നാട്ടുകാർ പറയുന്നത്. മാഞ്ഞൂരാൻ കുടുംബത്തെ അടിമുടി നാമാവശേഷമാക്കാൻ ആരല്ലാമോ നടത്തിയ ആസുത്രണത്തിലെ ഒരു കണ്ണിമാത്രമാണ് ആന്റണി എന്ന് പലരും ഇപ്പോഴും വിശ്വസി ക്കുന്നു. സിനിമയിലേത് പോലെ മാഞ്ഞൂരാൻ കുടുംബത്തിന്റെ മരണത്തിൽ ലാഭം നേടുന്ന ആരെല്ലാമോ ഉണ്ടായിരിക്കാമെന്നാണ് അവരുടെ ഭാഷ്യം.

aluva murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here