“അമ്മയുടെ മണ്ഡലത്തിൽ ചിന്നമ്മ വേണ്ട”

jayalalitha

അന്തരിച്ച തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലത്തിൽ എഐഎഡിഎംകെയുടെ പുതിയ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായിരുന്ന ശശികല നടരാജൻ മത്സരിക്കേണ്ടെന്ന് അണികൾ.

ജയലളിതയുടെ മണ്ഡലമായ ആർ കെ നഗറിൽ മത്സരിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കം ശശികല നടത്തുന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി മണ്ഡലത്തിലെ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ മരണത്തിൽ 30 ദിവസം തികഞ്ഞ ഇന്നലെ ആർ കെ നഗറിൽ നടത്തിയ മൗനജാഥയിലാണ് പ്രതിഷേധം.

അമ്മയ്ക്ക് വേണ്ടിയാണ് ചിന്നമയ്ക്ക് വേണ്ടിയല്ല ഒത്തു ചേർന്നിരിക്കുന്നതെന്ന് വിളിച്ച് പറഞ്ഞാണ് അണികൾ പ്രതിഷേധിച്ചത്. റാലിക്കിടയിൽ എംഎൽഎ വെട്രിവേൽ ആർ കെ നഗറിൽ ചിന്നമ്മ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് അണികളഎ ചൊടിപ്പിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE