ആ ചരിത്രം വരുന്നു. ലാലും ജാക്കിചാനും ഒന്നിക്കുന്നു

മോഹന്‍ ലാലിനേയും ജാക്കി ചാനേയും പ്രധാന കഥാപാത്രങ്ങളാക്കി ആല്‍ബര്‍ട്ട് ആന്റണി ഒരുക്കുന്ന പ്രോജക്റ്റിന് ജീവന്‍ വച്ചെന്ന് സൂചന. നായര്‍ സാന്‍ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ട്.
2008ല്‍ കേട്ട വാര്‍ത്തയാണ് ആ താരങ്ങളുടെ സിനിമ വരുന്നു എന്നത്. എന്നാല്‍ പിന്നീട് ഈ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുകയായിരുന്നു. കണ്ണേ മടങ്ങുകയാണ് ആല്‍ബര്‍ട്ട് ആന്റണിയുടെ ആദ്യ ചിത്രം.
ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കെതിരെ പടപൊരുതിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ജപ്പാനില്‍ താവളമടിച്ച് ഊര്‍ജ്ജം പകര്‍ന്ന പോരാളിയുടെ വേഷത്തിലാണ് ലാല്‍ ചിത്രത്തിലെത്തുക. ജപ്പാന്‍ ആയോധന കലയുടെ ആചാര്യനായി ആക്ഷന്‍ ഹീറോ ജാക്കിച്ചാനും എത്തും.

mohan lal, jackie chan, nair san, film, kanne madanguka

NO COMMENTS

LEAVE A REPLY