ജമ്മു കാശ്മീരിൽ ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

0
28
terrorist attack

ജമ്മു കാശ്മീരിലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്‌കർ കമാന്റർ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ന് രാവിലെ ഭീകരൻ കൊല്ലപ്പെട്ടത്.

ലഷ്‌കർ കമാൻഡറായിരുന്ന മുസാഫർ അഹമ്മദ് എന്ന ഇയാൾ അൽ ബദർ ഭീകര സംഘടനയിൽ പ്രവർത്തിച്ചുവരികയായിരുന്നു. സൈന്യവും പോലീസും നടത്തിയ തെരച്ചിലിനിടയിലാണ് ഇയാളെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.

NO COMMENTS

LEAVE A REPLY