പാരമ്പര്യ ചികിത്സാ വിധികളെ മുറുകെ പിടിച്ച് കുന്നത്ത് ഫാർമ

kunnath pharma

ഭാരതീയ ചികിത്സാവിധികളിൽ ലോക പ്രശസ്തമാണ് കേരളത്തിന്റെ ആയുർവേദ -സിദ്ധ ചികിത്സാ ശാസ്ത്രം. നെല്ലിക്ക , ആടലോടകം , കടുക്ക , കറ്റാർ വാഴ , മഞ്ഞൾ തുടങ്ങി നമ്മുടെ പഴങ്ങളിലും പച്ചക്കറികളിലും വരെ രോഗ പ്രതിരോധത്തിന്റെയും രോഗ ശമനത്തിന്റെ തന്നെയും അത്ഭുത ശക്തി ഒളിഞ്ഞിരിക്കുന്നു.

കേരളത്തിലേക്കെത്തിയ വിദേശികൾ പണ്ട് മുതൽ തന്നെ ലക്ഷ്യം വച്ചതും നമ്മുടെ ഉറവ വറ്റാത്ത ആയുർവൈവിധ്യത്തെ തന്നെയാണ്. പുരാണത്തിൽ മൃതസഞ്ജീവനി പോലും ലഭിച്ചത് നമ്മുടെ അഗസ്ത്യ മലനിരകളിൽ നിന്നാണെന്നത് സാങ്കല്പികമെങ്കിലും അത് സത്യമാണെന്ന് അഗസ്ത്യാർകൂടത്തിലെ ഔഷധചെടികളുടെ സമ്പന്നത വിളിച്ചു പറയുന്നു. കേരളീയ ഔഷധ-ചികിത്സാ പാരമ്പര്യത്തെ അതിന്റെ പ്രൗഢി ചോരാതെ സമന്വയിപ്പിച്ചാണ് കുന്നത്ത് ഫാർമ ആരോഗ്യ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നത്.

ഊർജ്ജ പ്രവാഹത്തിന്റെ മുസ്‌ലി രഹസ്യം സഫേദ് മുസ്‌ലി എന്ന ഊർജ്ജദായനിയായ പ്രകൃതി ദത്ത ധാന്യമാണ് കുന്നത്ത് ഫാർമയുടെ ഏറ്റവും പ്രശസ്തമായ ഉല്പന്നത്തിന്റെ മൂലഘടകം. നഗരജീവിതം പകരുന്ന ആഹാര സംസ്കാരം ജനതയുടെ നാഡീ ശേഷിയെ കവർന്നെടുക്കുന്ന കാലഘട്ടത്തിലാണ് മുസ്‌ലിയുടെ ശാസ്ത്രീയ ഔഷധഗുണം തിരിച്ചറിഞ്ഞു അത് വൈദ്യചേരുവയാകുന്നത്.

ലൈംഗിക ശേഷി നഷ്ടപ്പെടുത്തുന്ന ഹോർമോൺ അടങ്ങിയ മാംസഭക്ഷണം ആണ് അന്നും ഇന്നും ഭാരതീയരുടെ പ്രധാന ആരോഗ്യ ഭീഷണി. തമിഴ് നാട്ടിലും ഇപ്പോൾ കേരളത്തിലും ഹോർമോൺ കുത്തിവച്ചു ഇറച്ചി കോഴികളെ വളർത്തുന്ന രീതിയാണുള്ളത്. വന്ധ്യത ഏറ്റവും വർദ്ധിക്കുന്ന കാലമാണിത് എന്നത് എടുത്തു പറയേണ്ടതില്ല. ലക്ഷങ്ങൾ ചെലവ് വരുന്ന വന്ധ്യത ചികിത്സാലയങ്ങൾ പെരുകിവരുന്നത് ഇത് കൊണ്ട് തന്നെയാണ്.

മുസ്‌ലി പവർ എക്സ്ട്രാ

സഫേദ് മുസ്‌ലിയുടെ നിഷേധിക്കാനാവാത്ത ഔഷധ ഗുണവും , ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാനപരമായ കഴിവും തന്നെയാണ് ‘മുസ്‌ലി പവർ എക്സ്ട്രാ’ എന്ന ഉല്പന്നത്തിലേക്ക് കുന്നത്ത് ഫാർമയെ എത്തിക്കുന്നത്.

പ്രകൃത്തിദത്തമായി ചേരുവകൾ ഉപയോഗിച്ചാണ് മുസ്ലി പവർ എക്‌സ്ട്ര നിർമ്മിച്ചിരിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ പച്ചമരുന്നുകൾ കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ ഔഷധം ഊർജത്തിനും, യുവത്വം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു. മികച്ച ആന്റി ഓക്‌സിഡന്റ് കൂടിയായ ഈ മരുന്ന് പരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്നു.

സഫേദ് മുസ്ലിയാണ് മുസ്ലി പവർ എക്‌സ്ട്രയുടെ പ്രധാന ചേരുവ. പൂർണ്ണമായും പച്ചമരുന്നുകളാൽ തയ്യാറാക്കപ്പെട്ടത് കൊണ്ട് തന്നെ ഇത് എല്ലാവർക്കും കഴിക്കാം. അതായത് ഒരു സാധാരണ ഔഷധമല്ല മുസ്‌ലി പവർ എക്സ്ട്രാ. മുസ്‌ലി മാത്രം നേരിട്ട് കഴിച്ചാൽ ഉദ്ദേശിച്ച ഫലസിദ്ധി ഉണ്ടാകില്ല എന്നതിനാൽ പൊരുത്തമുള്ള ഇതര ഊർജ്ജ ഔഷധങ്ങൾ സമ്മേളിപ്പിച്ചാണ് ജനങ്ങളിലേക്ക് മുസ്‌ലി പവർ എക്സ്ട്രാ എത്തുന്നത്. ഉദാഹരണത്തിന് സഫേദ് മുസ്ലിക്ക് പുറമേ അശ്വഗന്ധ, ധാത്രി, ഗോകുഷുരു പഴം, ജാതി പത്രി, കോകിലാഷ എന്നിവയും മരുന്നിൽ ചേർത്തിട്ടുണ്ട്.

പുത്തൻ രുചിയുടെ ചായക്കൂട്ടുമായി മുസ്ലി പവർ എക്‌സ്ട്രാ

ചായ ഇനി വെറും ചായ അല്ല. ബലഹീനതകളിൽ നിന്നും മുക്തമാകുന്നതിനുള്ള ഉന്മേഷത്തിനാണ് പൊതുവെ ചായയും കാപ്പിയും ശീലമാക്കുന്നത്. എന്നാൽ ഇവയുടെ വിപണിയിലെ ലാഭം മാത്രം മുന്നിൽ കണ്ടു കൃത്രിമമായി നിർമിക്കുന്ന ചായപ്പൊടികൾ കാൻസർ പോലുള്ള ധാരാളം ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഈ വിഷമസ്ഥിതിയിലാണ് കുന്നത്ത് ഫാർമ കാലങ്ങളോളം തങ്ങളെ വിശ്വസിച്ച ജനങ്ങൾക്കായി പുതിയ ഉൽപ്പന്നം എത്തിക്കുന്നത്.

kunnath pharma

സാധാരണ ചായപ്പൊടികളിൽ നിന്നും വ്യത്യസ്തമായി നിരവധി പച്ചമരുന്നുകൾ ഉപയോഗിച്ചാണ് മുസ്ലി പവർ എക്‌സ്ട്രാ തങ്ങളുടെ പുതിയ ഉൽപ്പന്നം നിർമിക്കുന്നത്. ഇൻസ്റ്റന്റ് ടീ/ കോഫീ പൗഡർ ആണ് മുസ്ലി പവർ നൽകുന്നത്. സഫേദ് മുസ്ലി എന്ന ചെടിയുടെ വേരും മറ്റ് 10 പച്ചമരുന്നുകളും ചേർത്താണ് ഈ ചായപ്പൊടി തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകൾക്കം പുരുഷന്മാർക്കും ഈ ചായ ഉപയോഗിക്കാം. ഊർജ്ജവും, ശക്തിയും ലഭിക്കുന്നു എന്നത് മാത്രമല്ല, മറ്റ് പല രോഗങ്ങൾക്കും നല്ലതാണ് ഈ ചായ. ഇത് നിത്യവും സേവിക്കുന്നത് പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനൊപ്പം കരൾ രോഗങ്ങൾക്കും നല്ലതാണ്.

kunnath pharma

Disclaimer- This is a marketing feature. Propper consultation with medical experts recommended. We are not responsible or liable for the content, accuracy, quality.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE