ഓംപുരി അന്തരിച്ചു

പ്രശസ്ത നടന്‍ ഓം പുരി അന്തരിച്ചു. 66വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ന്യൂഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം  എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

1950 ഒക്ടോബര്‍ 18ന് ഹരിയാനയിലാണ് ഇദ്ദേഹം ജനിച്ചത്. സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ 1976ല്‍ പുറത്തിറങ്ങിയ ഘാഷിരാം കോട്‌വൽ ആയിരുന്നു. പിന്നീട് നാല് പതിറ്റാണ്ട് കാലത്തോളം നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എട്ട് ഓസ്കാര്‍ അവാര്‍ഡ് നേടിയ ഗാന്ധി എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1990ല്‍ പത്മശ്രീ ലഭിച്ചു. രണ്ട് തവണ മികച്ച നടനുള്ള ദേശിയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആടുപുലിയാട്ടമാണ് അവസാന മലയാള സിനിമ.  സംവത്സരങ്ങള്‍, പുരാവൃത്തം എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE