ടോണി മരിച്ചത്, ആന ആക്രമിച്ചല്ല, ചോര വാര്‍ന്ന്

elephant

ഇന്നലെ കോതമംഗലത്ത് കൊല്ലപ്പെട്ടയുവാവിന്റെ മരണ കാരണം ആനയുടെ ആക്രമണം അല്ലെന്ന് തെളിഞ്ഞു.  ടോണിയുടെ ശരീരത്തില്‍ സാരമായ പരിക്കില്ല. മരണം രക്തം വാര്‍ന്നാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. ഇന്നലെ തന്നെ മൃതദേഹത്തില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നു. കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം പരക്കുന്നതിനിടെയാണ് ഇപ്പോള്‍ ഈ വാര്‍ത്ത വന്നിരിക്കുന്നത്. ഇന്നലെയാണ് തട്ടേക്കാട് സ്വദേശിയായ ടോണിയെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഭരണിക്കുഴി ഭാഗത്താണ് മൃതദേഹം കിടന്നത്. ആന ബേസിലിനെ ചുഴറ്റി എറിയുകയായിരുന്നു എന്നാണ് ഒപ്പമുള്ളവര്‍ മൊഴി നല്‍കിയത്.

NO COMMENTS

LEAVE A REPLY