ട്രംപിന്റെ വിജയത്തിന് യുഎസ് കോൺഗ്രസിൽ അംഗീകാരം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചു. വൈസ് പ്രസിഡന്റ് ജോ ബൈഡൻ അധ്യക്ഷത വഹിച്ച സംയുക്ത സമ്മേളനമാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്. ഡെമോക്രാറ്റ് പ്രതിനിധികളുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോൺഗ്രസിൽ വിജയം അംഗീകരിക്കപ്പെട്ടത്.
അതേ സമയം ഡെമോക്രാറ്റ് പ്രതിനിധികൾ കോൺഗ്രസിൽ ബഹളം വച്ചു. ഇവരെ സഭയിൽനിന്ന് പുറത്താക്കി. ട്രംപിന് 304 ഇലക്ടറൽ വോട്ടുകളും ഹിലാരി ക്ലിന്റന് 227 വോട്ടുകളുമാണ് ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ നേടണം. ഈ മാസം 20 ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
Donald Trump’s Victory
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here