ട്രംപിന്റെ വിജയത്തിന് യുഎസ് കോൺഗ്രസിൽ അംഗീകാരം

Donald Trump's Victory

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചു. വൈസ് പ്രസിഡന്റ് ജോ ബൈഡൻ അധ്യക്ഷത വഹിച്ച സംയുക്ത സമ്മേളനമാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്. ഡെമോക്രാറ്റ് പ്രതിനിധികളുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോൺഗ്രസിൽ വിജയം അംഗീകരിക്കപ്പെട്ടത്.

അതേ സമയം ഡെമോക്രാറ്റ് പ്രതിനിധികൾ കോൺഗ്രസിൽ ബഹളം വച്ചു. ഇവരെ സഭയിൽനിന്ന് പുറത്താക്കി. ട്രംപിന് 304 ഇലക്ടറൽ വോട്ടുകളും ഹിലാരി ക്ലിന്റന് 227 വോട്ടുകളുമാണ് ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ നേടണം. ഈ മാസം 20 ന് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Donald Trump’s Victory

NO COMMENTS

LEAVE A REPLY