ഹോണ്ടയുടെ സെൽഫ് ബാലൻസിങ്ങ് ബൈക്ക് എത്തി

honda self balancing bike

പുതുതായി മോട്ടോർസൈക്കിൾ നിരത്തിലിറക്കുന്നവർക്കെല്ലാം ഭയം വരുന്നത് വാഹനം ഓടിക്കോമ്പോഴല്ല, മറിച്ച് പെട്ടെന്ന് ബ്രേക്ക് ഇടേണ്ട വരുമ്പോഴാണ്. അൽപ്പം ഒന്ന് പാളിയാൽ വാഹനവും ബൈക്ക് റൈഡറും താഴെ കിടക്കും. ഈ പ്രശ്‌നത്തിന് പരിപാരമായാണ് ഹോണ്ട തങ്ങളുടെ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.

ഹോണ്ടയുടെ ഈ പുത്തൻ ബൈക്ക് ലാസ് വേഗസിൽ നടന്ന ഇലക്ട്രോണിക് (സിഇഎസ് 2017) എന്ന ട്രേഡ്‌ഷോയിലാണ് അവതരിപ്പിച്ചത്.

honda self balancing bike

ബൈക്ക് നിറുത്തേണ്ട വരുമ്പോൾ ബൈക്ക് തന്റെ ഫോർക്ക് ആംഗിൾ കൂട്ടുകയും അതുവഴി ബൈക്കിന്റെ വീൽ ബെയ്‌സ് നീട്ടുകയും ചെയ്യുന്നതിനൊപ്പം ഹാൻഡിൽ ബാറിൽ നിന്നും ഫ്രണ്ട് ഫോർക്ക് വിച്ഛേദിക്കുന്നു. ശേഷം മിനിറ്റ് സ്റ്റിയറിങ്ങ് ഇൻപുട്ട് ഉപയോഗിച്ച് ബൈക്ക് ബാലൻസ് ചെയ്യുന്നു. ഇതാണ് സെൽഫ് ബാലൻസിങ്ങിന് പിന്നിലെ സാങ്കേതിക വിദ്യ.

Subscribe to watch more

honda self balancing bike

NO COMMENTS

LEAVE A REPLY