പാക്കിസ്ഥാൻ  217 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

indian fisher men

പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞിരുന്ന 217 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ഇതോടെ രണ്ടാഴ്ചയ്ക്കകം പാക്കിസ്ഥാൻ മോചിപ്പിച്ച മത്സ്യത്തൊാഴിലാളികളുടെ എണ്ണം 437 ആയി.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 218 മത്സ്യത്തൊഴിലാളികളെ വിട്ടയക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒരാൾ തടവിൽ ഇരിക്കെ മരിക്കുകയായിരുന്നു.

വിട്ടയച്ചവർ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തി. ഇനി 110 മത്സ്യത്തൊഴിലാളികൾ കറാച്ചിയിലെ മാലിർ ജയിലിലുണ്ടെന്ന് ജയിൽ സൂപ്രണ്ട് ഹസൻ സെഹ്‌തോ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY