ബുധനാഴ്ച തുടങ്ങി, ‘ഫ്രൈഡേ’ അവസാനിച്ചു; വിജയ് ബാബു

vijay sandra issue

ഫ്രൈഡേ ഫിലിംസ് ഉടമകളായ സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള വഴക്കായിരുന്നു മലയാള സിനിമാ ലോകത്ത് രണ്ട് ദിവസമായി ചർച്ച. ഇരുവരും തമ്മിൽ അടിച്ച് പിരിഞ്ഞുവെന്നും ഫ്രൈഡേ ഫിലിംസ് അവസാനിച്ചു വെന്നുമടക്കമുള്ള വാർത്തകളാണ് വന്നിരുന്നത്. ഇതിനിടയിൽ സാന്ദ്ര വിജയ് ബാബുവിനെതിരെ കേസ് നൽകുകയും വിജയ് ഒളിവിൽ പോകുകയും ചെയ്തു.

എന്നാൽ ഇരുവർക്കുമിടയിലെ ലെ വഴക്ക് അവസാനിച്ചുവെന്ന് സാന്ദ്രയും വിജയും ഫേസ്ബുക്കിലൂടെ അറിയിച്ചു. ബുധനാഴ്ച തുടങ്ങിയ വഴക്ക് ഫ്രൈഡേ അവസാനിച്ചുവെന്നാണ് വിജയ് ഫേസ്ബുക്കിൽ കുറിച്ചത്.

തെറ്റിദ്ധാരണകൾ തീർന്നുവെന്നും ചില സുഹൃത്തുക്കളാണ് ഇതിനിടയിൽ കളിച്ചതെന്നും സാന്ദ്രയും പറഞ്ഞതോടെ ഫ്രൈഡേ ഫിലിംസ് വീണ്ടും ഓടി തുടങ്ങും.

vijay sandra issue

NO COMMENTS

LEAVE A REPLY