തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാറ് പാഞ്ഞുകയറി നാല് മരണം

breaking

ലക്​നൗവിൽ തൊഴിലാളികളുടെ താമസസ്​ഥലത്തേക്ക്​ കാർ പാഞ്ഞ്​ കയറി നാല്​​ പേർ തത്ക്ഷണം മരിച്ചു. സംഭവത്തില്‍ പത്തോളം പേർക്ക്​ ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെയാണ് സംഭവം. ​​ ​ലക്​നൗവിലെ ദാലിബാഗ്​ പ്രദേശത്തെ തൊഴിലാളികളുടെ താമസസ്​​ഥലത്തേക്കാണ് കാറ് അമിത വേഗതയില്‍ വന്ന കാര്‍ പാഞ്ഞുകയറിയത്.  സംഭവം നടക്കു​േമ്പാൾ എകദേശം 35 തോഴിലാളികൾ താമസസ്​ഥലത്ത്​ ഉണ്ടായിരുന്നു. കാറ് ഓടിച്ചിരുന്നച് ഒരു പ്രദേശി ക നേതാവിന്റെ മകനാണെന്ന് സൂചനയുണ്ട. കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ല. അപകടത്തിന് ശേഷം കാറിലുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും രണ്ട് പേരെ പോലീസ് അറസ്റ്റ്  ചെയ്തതു. മദ്യപിച്ച്​ അമിത വേഗതയിൽ കാറോടിച്ചതാണ്​ അപകടത്തിന്​ കാരണമായതെന്ന നിഗമനത്തിലാണ്​ പൊലീസ്​.

NO COMMENTS

LEAVE A REPLY