Advertisement

500 വർഷമായി ഈ ചന്തയിൽ പുരുഷന്മാർ പ്രവേശിച്ചിട്ട്

January 8, 2017
Google News 1 minute Read
mothers market imphal

നമ്മുടെ അച്ഛനമ്മമാരുടെ നാട്ടിലൊക്കെ പോവുമ്പോൾ അവർ കുട്ടിക്കാലം മുതൽ പോയിരുന്ന മാർക്കറ്റും, കടകളുമെല്ലാം അവർ നമുക്ക് കാണിച്ച് തരും. എന്നാൽ അതിനൊക്കെ ഏറിയാൽ പത്തോ അമ്പതോ വർഷം മാത്രം പഴക്കമുള്ളവയായിരിക്കും.

എന്നാൽ 500 വർഷം പഴക്കമുള്ള മാർക്കറ്റ് കണ്ടിട്ടുണ്ടോ ? ഇംഫാലിലെ മതേഴ്‌സ് മാർക്കറ്റ് എന്ന മാർക്കറ്റിന് 500 വർഷത്തെ പഴക്കമുണ്ട്. 16 ആം നൂറ്റാണ്ടിലാണ് ഈ മാർക്കറ്റ് രൂപം കൊള്ളുന്നത്.

mothers market imphal

ഇത് മാത്രമല്ല ഈ ചന്തയുടെ പ്രത്യേകത. ഈ മാർക്കറ്റ് നടത്തുന്നത് സ്ത്രീകളാണ്. അതും സ്ത്രീകൾക്ക് വേണ്ടി. ഇവിടെ പുരുഷന്മാർക്ക് പ്രവേശനമില്ല !! ഒരു പക്ഷേ ലോകത്ത് ഇത്തരത്തിലുള്ള ഏക മാർക്കറ്റായിരിക്കും മതേഴ്‌സ് മാർക്കറ്റ്.

പുരുഷന്മാർ മാർക്കറ്റിൽ പ്രവേശിച്ചാൽ സ്ത്രീകൾക്ക് ഇപ്പോൾ ഈ ചന്തയിൽ വരുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം ഇല്ലാതെയാവും. അവർ ദേഹത്ത് തട്ടിയും മുട്ടിയും ഒക്കെ കടന്ന് പോവുമ്പോൾ സ്ത്രീകൾക്ക് അത് ബുദ്ധിമുട്ടാവും. അതുകൊണ്ടാണ് ഇവിടെ പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

mothers market imphal

മാത്രമല്ല തന്റെ പൂർവ്വികർ കച്ചവടം ചെയ്ത സാധനങ്ങൾ മാത്രമേ ഒരു സ്ത്രീയ്ക്ക് ഇവിടെ വിൽക്കുവാൻ അനുവാധമുള്ളു. ഇതി കൂടാതെ സാധനങ്ങൾ വിൽക്കുവാനുള്ള ലൈസൻസും വ്യാപാരിയുടെ കയ്യിൽ വേണം.

സാധാരണ ചന്തകളിൽ പഴം, പച്ചക്കറി, മീൻ, പലവ്യഞനങ്ങളുമാണ് ലഭിക്കുന്നതെങ്കിൽ, ഇവിടെ ഇതിനൊക്കെ പുറമേ സാരി, മറ്റ് വസ്ത്രങ്ങൾ, സ്വർണ്ണം എന്നിങ്ങനെ ഒരു മനുഷ്യായുസ്സിൽ എന്തൊക്കെ സാധനങ്ങൾ ഉപയോഗിക്കുന്നോ അവയെല്ലാം ഉണ്ടാകും.

mothers market imphal

പണ്ടുകാലത്ത് ഇംഫാലിൽ പുരുഷന്മാരെല്ലാം യുദ്ധത്തിനായി പോയപ്പോഴാണ് സ്ത്രീകൾ മാർക്കറ്റ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്. അങ്ങനെയാണ് ഇന്ന് കാണുന്ന മതേഴ്‌സ് മാർക്കറ്റായതും.

mothers market imphal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here