റെയില്‍വേ സ്റ്റേഷനില്‍ വികലാംഗന് ക്രൂര മര്‍ദ്ദനം. വീഡിയോ പുറത്ത്

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് വികലാംഗനെ ആര്‍പിഎഫ് ക്രൂരമായി മര്‍ദ്ദിച്ചു
ട്രെയിനില്‍ യാത്രക്കാരന്റെ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് വികലാംഗനായ യുവാവിനെ ആര്‍.പി.എഫ് ജവാന്മാര്‍ മര്‍ദ്ദിച്ചത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപിക്കുകയാണ്.
ഒഡീഷയിലെ ബല്‍സോര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് യൂണിഫോമിലുള്ള മൂന്നുപേരും മറ്റൊരാളും ചേര്‍ന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തറയിലിട്ട് യുവാവിനെ വലിച്ചിഴക്കുകയും ബൂട്ടുകൊണ്ട് ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.
സംഭവം കണ്ട സാമൂഹ്യപ്രവര്‍ത്തകനായ പാര്‍ത്ഥ സാരഥിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജനുവരി മൂന്ന് രാവിലെയായിരുന്നു സംഭവം. ട്രയിനില്‍ യാത്രക്കാരുടെ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇയാളെ ഗുവാഹത്തിയിലേക്കു പോകുന്ന ട്രെയിനില്‍ നിന്നും വലിച്ചു താഴെയിറക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും നോക്കിനില്‍ക്കെയാണ് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചത്.

Subscribe to watch more

NO COMMENTS

LEAVE A REPLY