അമൃതാനന്ദമയി മഠത്തിന് എല്ലാ തരം നികുതിയില്‍ നിന്നും വന്‍ ഇളവ്

amritanandamayi

മാതാ അമൃതാനന്ദമയി മഠത്തിന് എല്ലാ തരം നികുതിയില്‍ നിന്നും വന്‍ ഇളവ്. അറ് കോടി എഴുപത്തി മൂവായിരം രൂപയുടെ ടിഡിഎസ് നികുതി ഇനത്തില്‍ അടയ്ക്കേണ്ടടുത്താണ് ഈ ഇളവ് നല്‍കിയിരിക്കുന്നത്.  മഠത്തിന് വിവിധ ബാങ്കുകളിലായി ലഭിച്ച നിക്ഷേപത്തിന്റെ പലിശ അറുപത് കോടി എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ്. ഈ തുകയുടെ ടിഡിഎസ് ഇനത്തിലെ നികുതിയ്ക്കാണ് ഇളവ് ലഭിച്ചത്.
കേന്ദ്ര ധനമന്ത്രാലയത്തിന്റെതാണ് ഈ ഉത്തരവ്. യുപിഎ സര്‍ക്കാറിന്റെ കാലഘട്ടത്തിലാണ് ഈ അസാധാരണ ഉത്തരവ് മഠം നേടിയെടുത്തത്. പ്രത്യക്ഷനികുതിബോര്‍ഡ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവനുസരിച്ച് അമൃതാനന്ദമയി മഠത്തിന്റെ നിക്ഷേപങ്ങളില്‍ നിന്നോ നഷ്ടപരിഹാരങ്ങളില്‍ നിന്നോവരുമാനസ്രോതസ്സില്‍ നിന്ന് നികുതി ഈടാക്കാന്‍ പാടില്ല. അനന്തകാലത്തേക്കാണ് ഈ ‘ആനുകൂല്യം’.

amritanandamayi, math, tax deduction

NO COMMENTS

LEAVE A REPLY