എയർ ഇന്ത്യ ഏറ്റവും മോശം വിമാന കമ്പനികളിൽ മൂന്നാമത്

air india

ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളിൽ മൂന്നാം സ്ഥാനത്ത് എയർ ഇന്ത്യ. ഹാംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനി നടത്തിയ പഠനത്തിലാണ് മോശം കമ്പനികളുടെ പേരുകൾ പുറത്തുവിട്ടിരിക്കുന്നത്.

വിമാനങ്ങളുടെ സമയ നിഷ്ഠ, അപകടതോത് എന്നിവ പരിഗണിച്ച് 60 വിമാനകമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ 58ആം സ്ഥാനമാണ് എയർ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏറ്റവും മോശം സേവനം നൽകുന്ന വിമാന കമ്പനികളിൽ ഒന്നാമത് ഇസ്രായേലിലെ ഇലാൽ എയർലൈൻസും രണ്ടാമത് ഐസ്‌ലൻഡെററുമാണ്.

NO COMMENTS

LEAVE A REPLY