Advertisement

കമൽ രാജ്യം വിടണമെന്ന് ബിജെപി

January 9, 2017
Google News 0 minutes Read
kamal

ദേശീയതയെ അംഗീകരിക്കാനാകില്ലെങ്കിൽ സംവിധായകൻ കമൽ രാജ്യം വിട്ടു പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് കമൽ എന്നും മോഡിയെ നരഭോജി എന്ന് വിളിച്ചത് മാത്രമാണ് കമലിൽ പിണറായി കാണുന്ന യോഗ്യതയെന്നും രാധാകൃഷൻ പറഞ്ഞു.

ഡിവൈഎഫ്‌ഐ നടത്തുന്ന പ്രാകൃത കൊലപാതകങ്ങൾക്ക് കാരണം ചെ ഗുവേരയെ ആരാധിക്കുന്നതാണ്. നാരായണ ഗുരുവിന്റെയും വിവേകാനന്ദന്റെയും ചിത്രങ്ങൾക്കിടയിൽനിന്ന് ചെ ഗുവേരയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും രാധാകൃഷ്ണൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here