Advertisement

കാവേരി നദീ ജലം; നഷ്ട പരിഹാരം ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയിൽ

January 9, 2017
Google News 2 minutes Read
Cauvery water issue

കാവേരി നദിയിൽ നിന്ന് വെള്ളം നൽകാത്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ. 2480 കോടി രൂപ കർണാടക നഷ്ടപരിഹാരമായി നൽകണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കർണാടക വീഴ്ചവരുത്തിയ കാലയളവിൽ ഉണ്ടായ സാമ്പത്തിക നഷ്ടമാണ് തമിഴ്‌നാട് സർക്കാർ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കൂടുതൽ രേഖകൾ സമർപ്പിക്കാനും സത്യവാങ്മൂലം സമർപ്പിക്കാനും ഇരുസംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു.

 

Cauvery water issue: Tamil Nadu seeks Rs 2480 crore as compensation

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here