അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ചൈന

china america

അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈമസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വൺ ചൈന പോളിസിയ്ക്ക് എതിര് നിന്നാൽ അമേരിക്കയോട്
പ്രതികാരം ചെയ്യുമെന്നാണ് ചൈന മുന്നറിയിപ്പ് നൽകുന്നത്.

കഴിഞ്ഞ ദിവസം അമേരിക്ക സന്ദർശിച്ച തായ് വാൻ പ്രസിഡന്റ് റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് വൺ ചൈന പോളിസിയ്്ക്ക് വിരുദ്ധമാണെന്നും തായ് വാൻ പ്രസിഡന്റിനെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്നും അമേരിക്കയോട് ചൈന ആവശ്യപ്പെട്ടിരുന്നു.

ട്രംപ് വൺ ചൈന പോളിസിയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ പ്രതികാര നടപടി ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ ഇനി വിലപേശലിന്റെ ആവശ്യമില്ലെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

NO COMMENTS

LEAVE A REPLY