ഷൂട്ടിംഗിനിടെ ഫഹദും നമിതയും കടലില്‍ വീണു

ഷൂട്ടിംഗിനിടെ ഫഹദും നമിതയും കടലില്‍ വീണു. റോള്‍ മോഡല്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും അപകടത്തില്‍ പെട്ടത്. ചിത്രത്തില്‍ വാട്ടര്‍ സ്പോര്‍ട്ട് ട്രെയിനറായാണ് നമിത വേഷമിടുന്നത്. ഫഹദിനെ വാട്ടര്‍ സ്ക്കൂട്ടറില്‍ ട്രെയിനിംഗ് കൊടുക്കുന്ന രംഗം ചിത്രീകരിക്കവെയാണ് അപകടം ഉണ്ടായത്. ശക്തമായ തിരമാലയില്‍പ്പെട്ട് വാട്ടര്‍ സ്ക്കൂട്ടര്‍ മറിയുകയായിരുന്നു.
എന്നാല്‍ ഇത് സിനിമയിലെ രംഗമാണെന്ന് കരുതി ലൈഫ് ഗാര്‍ഡുമാര്‍ രക്ഷയ്ക്കെത്തിയില്ല. ഒടുക്കം ഷൂട്ടിംഗ് ക്രൂ അറിയിച്ചതോടെയാണ് ഇവരെ രക്ഷിക്കാന്‍ ഗാര്‍ഡുമാരെത്തിയത്. ഇരുവര്‍ക്കും നീന്തല്‍ അറിയാമായിരുന്നതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല.

namitha, fahad, rafi, film

NO COMMENTS

LEAVE A REPLY