പ്ലാസ്റ്റിക്കിനെതിരെ ജൂഹി ചൗള

juhi chawla

ഷോപ്പിംഗിന് പ്ലാസ്റ്റിക്ക് കവറുകള്‍ ഒഴിവാക്കി തുണിയോ ചണമോ ഉപയോഗിക്കണമെന്ന് ജൂഹി ചൗള. മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും അപകടകരമായ രീതിയിലുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണം. പ്ലാസ്റ്റിക്ക് മൂലം ജലം മലിനമാകുന്നു. പ്ലാസ്റ്റിക്ക് കവറില്‍ നിന്നും പാത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ച് കാന്‍സര്‍ വിളിച്ചു വരുത്തുകയാണെന്നും ജൂഹി ചൗള പറഞ്ഞു.
മുബൈയിലെ റോട്ടറി ക്ലബിന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ് ജൂഹി ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാര്‍ട്ടികളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്നും ജൂഹി ചൗള ആവശ്യപ്പെട്ടു.

juhi chawla, plastic, Bollywood, actress

NO COMMENTS

LEAVE A REPLY