പൊതുജന മധ്യത്തിൽ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ് കമൽ; എം ടി രമേശ്

m-t-ramesh

സംവിധായകൻ കമലിനെതിരെ വീണ്ടും ബിജെപി അധിക്ഷേപം. പൊതുജന മധ്യത്തിൽ ഉടുമുണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ് കമലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ആലപ്പുഴയിൽ ബിജെപിയുടെ പൊതുപരിപാടി യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രമേശ് ആഞ്ഞടിച്ചു. കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രി യാണ് പിണറായി വിജയനെന്ന അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന് ഭരണത്തിൽ നിയന്ത്രണമില്ല. അത് എന്നേ നഷ്ടപ്പെട്ടു. ഇപ്പോൾ ഭരണ പ്രതിസന്ധി പരിഹരിക്കാൻ ഐഎഎസുകാരുടെ കാലുപിടിയ്ക്കുകയാ ണെന്നും രമേശ് കുറ്റപ്പെടുത്തി.

സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ധനമന്ത്രി തോമസ് ഐസക്കാണ് കേരളത്തിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നും രമേശ് പറഞ്ഞു. കമൽ എസ് ഡി പി ഐ പ്രവർത്തകനാണെന്നും ദേശസ്‌നേഹത്തെ മാനിക്കാത്ത അദ്ദേഹം രാജ്യം വിട്ടുപോകണമെന്ന് എ എൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY