ഇതാണ് നെഹ്രു കോളേജിലെ വട്ടോളി അഥവാ ഗുണ്ടാ അധ്യാപകന്

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളേജിലെ അനുഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുട്ടികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വട്ടോളി എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഈ അധ്യാപകന്റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കോയമ്പത്തൂര്‍ നെഹ്രു കോളേജിലെ അധ്യാപനാണ് ഇയാള്‍. സംവിധായകന് ആഷിക് ആബുവാണ് ഇപ്പോള്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിയാണ് ആഷിക്കിന് ഈ ചിത്രം അയച്ച് കൊടുത്തിരിക്കുന്നത്.
ഈ പോസ്റ്റിന് താഴെ കോളേജിലെ ഗുണ്ട എന്നറിയപ്പെടുന്ന ഈ അധ്യാപകന്റെ ഞെട്ടിപ്പിക്കുന്ന പ്രവൃത്തികളെ കുറിച്ചുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്. വിദ്യാര്‍ത്ഥികളെ മുറിയില്‍ പൂട്ടിയിടുകയും അവര്‍ താമസിക്കുന്ന വീടുകളില്‍ കയറി തല്ലുകയും ചെയ്യുന്ന ആളാണിതൊന്നൊക്കെയാണ് കമന്റുകള്‍. ഇയാളെ പോലെ നിരവധി അധ്യാപകര്‍ ഇവിടെയുണ്ടെന്നും അവരും കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും കമന്റുകളുണ്ട്.
nehru college, jishnu pranoy, engineering student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here