പട്ടിണി: നടന്‍ സില്‍വര്‍ ബെയര്‍ പുരസ്കാരം വിറ്റു

എന്റെ കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി. അത് കൊണ്ടാണ് എന്റെ പുരസ്കാരം വില്‍ക്കുന്നത്- പറയുന്നത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള സില്‍വര്‍ ബെയര്‍ പുരസ്കാരം നേടിയ നാസിഫ് മ്യൂജിക്. 2013ലാണ് നാസിഫിന് പുരസ്കാരം ലഭിച്ചത്.
യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ ദാമ്പത്യത്തില്‍ ഉണ്ടായ ഒരു സംഭവമാണ് ആന്‍ എപിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയണ്‍ പിക്കര്‍ എന്ന ചിത്രത്തിന്റെ ഇതി വൃത്തം. നാസിഫിന്റെ ഭാര്യയുടെ പ്രസവം അലസിയതും ഭാര്യയുടെ തുടര്‍ ചികിത്സയ്ക്കായി നാസിഫ് നടത്തിയ പോരാട്ടവുമാണ് അഭ്രപാളികളില്‍ തെളിഞ്ഞത്. എന്നാല്‍ അധിക കാലം ഈ പ്രശസ്തി നീണ്ടു നിന്നില്ല. അവാര്‍ഡും അഭിനന്ദനങ്ങളും ഒഴിഞ്ഞപ്പോള്‍ ഇരുമ്പ് ശേഖരിക്കുന്ന ജോലിയിലേക്ക് നാസിഫ് തിരിച്ചെത്തി.
350രൂപയാണ് ഈ നടന്റെ ദിവസ വരുമാനം. ഇന്റര്‍നെറ്റിലൂടെയാണ് നാസിഫ് പുരസ്കാരം വില്‍ക്കാനുണ്ടെന്ന് കാണിച്ച് പരസ്യപ്പെടുത്തിയത്. 4000യൂറോയ്ക്കാണ് വില്‍പ്പന ഉറപ്പിച്ചത്. മദ്യശാലയുടെ ഉടമയാണ് പുരസ്കാരം വാങ്ങാന്‍ മുന്നോട്ട് വന്നത്.

Nazif Mujic , sells, berlin trophy

NO COMMENTS

LEAVE A REPLY