വ്യാഴാഴ്ച മുതൽ എ ക്ലാസ് തിയേറ്ററുകളും അടച്ചിടും

a class theatre

വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ എ ക്ലാസ് തിയേറ്ററുകളും അടച്ചിടും. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ യോഗത്തിലാണ് എ ക്ലാസ് തിയേറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചത്. അതേസമയം സർക്കാർ വിളിച്ചാൽ ചർച്ചക്ക് തയാറാണെന്നും തിയേറ്ററുടമകൾ അറിയിച്ചു. സംസ്ഥാനത്തെ 365 തിയേറ്ററുകളാണ് അടച്ചിടുക. ബി ക്ലാസിലും മാളുകളിലും സിനിമ പ്രദർശിപ്പിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ഫെഡറേഷൻ വ്യക്തമാക്കി.

film strike

NO COMMENTS

LEAVE A REPLY