എന്റോസൾഫാൻ ഇരകൾക്ക് 3 മാസത്തിനകം നഷ്ടപരിഹാരം നൽകണം: സുപ്രീം കോടതി

endosulfan

എന്റോസൾഫാൻ ഇരകൾക്ക് നഷ്ടപരിപാഹാരം നൽകണമെന്ന് സുപ്രീം കോടതി. മനുഷ്യാവകാശ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന അഞ്ച് ലക്ഷം രൂപ മൂന്ന് മാസത്തിനകം നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.

നഷ്ടപരിഹാരം നൽകുന്നതിന് കീടനാശിനി കമ്പനികളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നും കോടതി വ്യക്തമാക്കുന്നു. മൂന്ന് മാസത്തിനകം നഷ്ടപരിഹാരം ഈടാക്കാമെന്നും ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ സർക്കാരിന് നിയമനടപടി സ്വീകരിക്കാമെന്നും സുപ്രീം കോടതി.

എന്റോസൾഫാൻ വിധി സുപ്രധാനമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY