ജിഷ്ണു കോപ്പിയടിച്ചിട്ടില്ല; വാദം തെറ്റെന്ന് പരീക്ഷാ കൺട്രോളർ

പാമ്പാടി നെഹ്റു കോളേജിലെ ക്രൂര പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് പരീക്ഷയിൽ കോപ്പിയടിച്ചിരുന്നുവെന്ന വാദം തെറ്റ്. നെഹ്റു കോളേജിൽ കോപ്പിയടി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സാങ്കേതിക സർവ്വകലാശാല പരീക്ഷാ കൺട്രോളർ. കോപ്പിയടിച്ചാൽ ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം. എന്നാൽ ഇതുവരെ കോപ്പിയടി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പരീക്ഷാ കൺട്രോളർ വ്യക്തമാക്കി.
എന്നാൽ കോപ്പിയടിച്ചുവെന്നാരോപിച്ച് ജിഷ്ണുവടക്കമുള്ള വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും പരീക്ഷാ ഹാളിൽ എഴുന്നേൽപ്പിച്ച് നിർത്തുകയും ചെയ്തുവെന്നും ഇതിൽമനം നൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് റിപ്പോർട്ട്.
കോളേജിലെ മാനസിക ശാരീരിക പീഡനത്തിൽ മനുഷ്യാവകാശ സംഘടനകളുടെ അന്വേഷണം വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. അതേ സമയം ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് ഹോസ്റ്റലിൽനിന്ന് ഒഴിയാൻ വാർഡൻ ആവശ്യപ്പെട്ടതായും വിദ്യാർത്ഥികൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here