മലപ്പുറം സ്വദേശി മസ്‌കത്തിൽ തൂങ്ങി മരിച്ച നിലയിൽ

suhail

മലപ്പുറം, വഴിക്കടവ് സ്വദേശി മസ്‌കത്തിൽ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം വഴിക്കടവ് മരുത കല്ലൻകുന്നേൽ വീട്ടിൽ മുഹമ്മദലിയുടെ മകൻ സുഹൈൽ (24) ആണ് തിങ്കളാഴ്ച വൈകീട്ട് മരിച്ചത്.

ബുറൈമിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന സുഹൈൽ വൈകീട്ട് ജോലി കഴിഞ്ഞ് ബന്ധുവിന്റെ കൂടെ മുറിയിലേക്ക് പോയതാണ്. ബന്ധു കുളിച്ചിറങ്ങി വരുമ്പോൾ സുഹൈലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗേറ്റിനോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ സുഹൈൽ മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY