ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധയുടെ കയ്യില്‍ ലക്ഷങ്ങളുടെ നിരോധിച്ച നോട്ടുകള്‍

lady with old notes

വാരാപ്പുഴയില്‍ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധയുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപയുടെ നിരോധിച്ച നോട്ടുകള്‍. എഴുപത്തിയഞ്ച് വയസ്സുള്ള വൃദ്ധ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരിയായിരുന്നു, വിരമിച്ചപ്പോള്‍ ലഭിച്ച തുകയാണ് വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്.

അയല്‍വീടുകളുമായി ബന്ധമൊന്നുമില്ലാത്ത സ്ത്രീ കഴിഞ്ഞ ദിവസം സാധനം വാങ്ങാനെത്തിയപ്പോള്‍ ആയിരം രൂപയുടെ നോട്ട് നല്‍കി. നോട്ട് വാങ്ങാതിരുന്ന കടക്കാരനോട് തട്ടിക്കയറുകയും ചെയ്തു. അപ്പോഴാണ് നോട്ട് നിരോധിച്ച വിവരം തന്നെ സ്ത്രീ അറിയുന്നത്. ബഹളം കേട്ട് എത്തിയവരോടാണ് സ്ത്രീ തന്റെ കയ്യില്‍ ഒരു ലക്ഷം രൂപയുടെ പഴയ നോട്ട് ഉണ്ടെന്ന് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം വീട്ടിലെത്തിയെങ്കിലും ഇവര്‍ കാണാന്‍ കൂട്ടാക്കിയില്ല. മെമ്പറും എത്തിയെങ്കിലും സ്ത്രീ വാതില്‍ പോലും തുറക്കാന്‍ കൂട്ടാക്കിയില്ല.

currency ban, old notes, kochi, old lady with banned currency

NO COMMENTS

LEAVE A REPLY