സംഘാടകർ പ്രസംഗിക്കാൻ ക്ഷണിച്ചില്ല; വേദിയിൽനിന്ന് മുഖ്യമന്ത്രി ഇറങ്ങി പോയി

pinarayi vijayan black flag shown to pinarayi vijayan

തിരുവനന്തപുരത്ത് നടന്ന ഇന്ത്യാ ടുഡേ സൗത്ത് കോൺക്ലേവിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി പോയി. സംഘാടകർ ക്രമം തെറ്റിച്ചതിൽ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വേദിയിലിരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.

പിണറായി വിജയനെ ക്ഷണിക്കുന്നതിന് പകരം ക്രമം തെറ്റിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പിണറായി വിജയൻ സ്റ്റേജിൽനിന്ന് ഇറങ്ങി പോകുകയായിരുന്നു.

പിണറായി വിജയനെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി പനീർ സെൽവം, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

പ്രോടോകോൾ ലംഘിക്കുന്നതിനെതിരെ നേരത്തേയും പിണറായി പ്രതികരിച്ചിരുന്നു. സിറ്റി പോലീസിന്റെ പിങ്ക് പെട്രോളിങ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനിടെ പ്രോട്ടോകോൾ ലംഘിച്ച അവതാരകയുടെ നടപടിയെ വിമർശിച്ചാണ് അദ്ദേഹം വേദിയിൽനിന്ന് മടങ്ങിയത്.

NO COMMENTS

LEAVE A REPLY