ബാങ്കുകളിൽ 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണം എത്തിയതായി നിഗമനം

500currency
  • നിഷ്‌ക്രിയ അക്കൗണ്ടുകളിൽ എത്തിയത് 25000 കോടി
  • വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 10,700 കോടി
  • സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി
  • വായ്പ തിരിച്ചടവ് ഇനത്തിൽ 80,000 കോടി

നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിൽ എത്തിയത് 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണെന്ന് ആദായനികുതി വകുപ്പിന്റെ നിഗമനം. സഹകരണ ബാങ്കുകളിൽ മാത്രം 16,000 കോടി രൂപയുടെ കള്ളപ്പണമെത്തിയതായും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

നിഷ്‌ക്രിയ അക്കൗണ്ടുകളിൽ എത്തിയത് 25000 കോടി രൂപയുടെ നിക്ഷേപം. ആദായ നികുതി വകുപ്പിന്റെ ഇളവുകളുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം എത്തിയത് 10,700 കോടി രൂപ. പല അക്കൗണ്ടുകളും വ്യാജമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വായ്പ തിരിച്ചടവ് ഇനത്തിൽ 80,000 കോടി രൂപയാണ് ബാങ്കുകളിലെത്തിയത്.

 

 

NO COMMENTS

LEAVE A REPLY