അഖിലേഷും മുലായവും കൂടിക്കാഴ്ച നടത്തി

akhilesh mulayam mulayam singh yadav on akhilesh yadav

യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവും സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷനുമായ മുലായം സിങ്ങ് യാദവുമായി കൂടിക്കാഴ്ച നടത്തി.

അഭിപ്രായ ഭിന്നതകൾ പരിഹരിച്ചുവെന്ന പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. എന്നാൽ ഒത്തു തീർപ്പിലെത്താൻ ഇരു കൂട്ടർക്കും ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്.

90 മിനുട്ട് ഇരുവരു ംചർച്ച നടത്തി. പ്രശ്‌നപരിഹാരമായിരുന്നു ചർച്ചാ വിഷയം. അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് മുലായം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാൽ പാർട്ടി അധ്യക്ഷനായി മുലായം തുടരും. ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അഖിലേഷ് മറുപടി നൽകിയില്ല.

NO COMMENTS

LEAVE A REPLY